Business
കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണല്‍ ഓഫീസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബീന വഹീദ് നിര്‍വഹിച്ചു.
എറണാകുളം കാനന്‍ ഷെഡ് റോഡിലെ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ബാങ്ക് ഓഫ് ബറോഡ സോണല്‍ മേധാവിയും ജനറല്‍ മാനേജരുമായ ഡി. പ്രജിത്ത് കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കെ. ആര്. കഗദാല്‍, അനീഷ്കുമാര്‍, കേശവന് തുടങ്ങിയവർ പങ്കെടുത്തു.
CAREER DEEPIKA
ബാങ്ക് ഓഫ് ബറോഡയിൽ വിവിധ വിഭാഗങ്ങളിലായി 441 ഒഴിവിലേക്കു ഫെബ്രുവരി 19 വരെ ഓൺലൈനായി ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലാണ് അവസരം.
മാനേജർ തസ്തികയിൽ വിവിധ വിഭാഗങ്ങളിലായി 229 ഒഴിവും സീനിയർ മാനേജർ തസ്തികയിൽ വിവിധ വിഭാഗങ്ങളിലായി 133 ഒഴിവുമുണ്ട്.
ഓഫീസർ തസ്തികകളിൽ 56 ഒഴിവാണുള്ളത്. മറ്റ് ഒഴിവുകൾ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിഭാഗത്തിലാണ്.
യോഗ്യത, പ്രായപരിധി എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾക്ക്: www.bankofbaroda.bank.in